വിജ്ഞാന ഭാരതി വിദ്യാ കേന്ദ്രം
എന്ത് ? എന്തിന് ? എങ്ങനെ ?
എല്ലാം ഒരു കേന്ദ്രത്തിൽ !
നാനാ വിധ അറിവുകൾക്കായി പലയിടങ്ങളിലായി അലയേണ്ടതില്ല.സർവ്വ വിജ്ഞാനങ്ങളും ആധികാരികമായി പഠിക്കാനും വിഷയങ്ങളിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന പരിശീലനം ഇനി ഒരേ കേന്ദ്രത്തിൽ നിന്ന് !
അറിവിൻറെ മഹാക്ഷേത്രം!
മനുഷ്യനെ പൂർണ്ണനാക്കുന്ന വിദ്യാ വിപ്ലവത്തിൻറെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന വിജ്ഞാനഭാരതി വിദ്യാ കേന്ദ്രം ,ശിവശക്തി യോഗ വിദ്യാ കേന്ദ്രം, മനീഷാ സാംസ്കാരിക വേദി,ആർഷ വിദ്യാ ഗുരുകുലം എന്നീ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയാണ് ഈ ജ്ഞാന ക്ഷേത്രം തയാറാവുന്നത് .
പ്രാചീന വിദ്യകളും ആധുനിക വിജ്ഞാനങ്ങളും ഒരു കുടക്കീഴിൽ!
പ്രാചീനവും ആധുനികവുമായ സർവ്വ ജ്ഞാനവിജ്ഞാനങ്ങളും പ്രഗത്ഭരായ അധ്യാപകരുടെ നേരിട്ടുള്ള ശിക്ഷണത്തിലൂടെ പഠിക്കാൻ സഹായിക്കുന്ന ഒരു മഹാസർവകലാശാലയുടെ തുടക്കമാണ് ലേണിംഗ് സെന്ററുകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ലളിതം!
ചേരാൻ ഉദ്ദേശിക്കുന്ന കോഴ്സ് കളിൽ പിടിപാടോ,ധാരണയോ,മുൻപരിചയമോ വേണമെന്നില്ല.കാരണം പ്രാഥമിക പാഠങ്ങൾ മുതൽ ലളിതമായി അവതരിപ്പിക്കുന്ന കോഴ്സ്കളാണ് ഇവിടെ നടക്കുക.ചർച്ചകൾ,ചോദ്യോത്തരങ്ങൾ,പഠന പ്രവർത്തനങ്ങൾ,ആധുനിക-സാങ്കേതിക വിദ്യകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന കോഴ്സ് കളുടെ ലക്ഷ്യം നിങ്ങളെ അതാത് വിജ്ഞാനങ്ങളിൽ നിപുണരാക്കുക എന്നതു മാത്രം.
സമ്പൂർണ്ണം!
ഓരോ വിഷയത്തിലും വ്യ ക്തമായ സിലബസിന്റെ അടിസ്ഥാനത്തിലുള്ള ക്ലാസ്സുകൾ.തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം.പൂർണതയിലേക്കുള്ള യാത്രയിൽ വിജ്ഞാനത്തിന്റെ ആഴങ്ങൾ തേടാൻ സഹായിക്കുന്ന സമീപനമാണ് അധ്യാപകരിൽ നിന്നുണ്ടാവുക. ലേണിംഗ് സെന്ററുകളെ പഠന -പരിശീലന ഗവേഷണ സ്ഥാപനങ്ങളായി വിഭാവന ചെയ്തിരിക്കുന്നു .
സമഗ്രം!
ശാരീരിക -മാനസിക-ബൗദ്ധിക-ആത്മീയ വികസനത്തിനായി മാനവരാശി രൂപം കൊടുത്ത ജ്ഞാനവിജ്ഞാനങ്ങൾ ഇവിടെ നിങ്ങൾക്കു പഠിക്കാനാവുന്നു .ഒരു വിഷയത്തെ പല തലത്തിൽ നോക്കിക്കാണുവാനുള്ള ഉൾക്കാഴ്ചയും യഥാർത്ഥ പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങളും സമഗ്ര വീക്ഷണം കൊണ്ടു മാത്രമേ ലഭിക്കൂ .
ആധികാരികം!
വിഷയങ്ങളെ അവയുടെ ആധികാരിക വ്യക്തിത്വങ്ങളിൽ നിന്ന് നേരിട്ടു പഠിക്കുവാൻ ഇവിടെ അവസരം ലഭിക്കുന്നു.ഇടയ്ക്ക് പ്രമുഖരുടെ വിസിറ്റിംഗ് ക്ലാസ്സുകളുമുണ്ടാകും.പരീക്ഷകൾ ഉൾപ്പെടെയുള്ള യോഗ്യതാ നിർണയ രീതികൾ .അധ്യാപന പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുകയും അവരെ ജോലി നേടാൻ സഹായിക്കുകയും ചെയ്യുന്നു.മികച്ച നിലയിൽ വിജയിക്കുന്നവർക്ക് ലേണിംഗ് സെന്ററുകളിൽ നിയമനം ഉറപ്പ് .
ശാസ്ത്രീയം!
ശാസ്ത്രീയയുക്തിയുടേയും മനുഷ്യൻ കണ്ടെത്തിയ ശരികളുടെയും അടിസ്ഥാനത്തിലുള്ള പഠന-പരിശീലനങ്ങളാണ് ഈ സെന്ററുകളിൽ നടക്കുക .ലക്ഷ്യവും വഴികളും മറന്നുപോയ വിജ്ഞാനങ്ങളിൽ വിപ്ലവം സാധ്യ മാക്കുന്ന ദൗത്യ ബോധവും പിൽക്കാലത്ത് കടന്നുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കുന്ന കടമയും ഓരോ കോഴ്സ്കളിലും നിങ്ങൾക്ക് ദർശിക്കാനാവും.
വിജ്ഞാനങ്ങളിൽ നവ ചൈതന്യവും പുതു വീക്ഷണവും നൂതന ഗവേഷണങ്ങളും ലക്ഷ്യമാക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ കോഴ്സ് കൾ വിജ്ഞാന ലോകത്തിന് അമൂല്യ സംഭാവനകളർപ്പിക്കുമെന്ന് ഉറപ്പാണ് .
സംഘടിപ്പിക്കുന്ന ക്ലാസുകൾ, സംവാദങ്ങൾ, ചർച്ചകൾ, ചോദ്യോത്തരങ്ങൾ, പ്രബന്ധങ്ങൾ, പരിപാടികൾ എന്നിവ പുസ്തകം -സി .ഡി രൂപത്തിൽ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട് .
പ്രതിഭകളുടെ സംഗമം!
വിജ്ഞാനഭാരതി മാസികയുടെ സാരഥികളായ -പ്രഗത്ഭരും പ്രശസ്തരുമായ പ്രതിഭകൾ തന്നെയാണ് വിജ്ഞാനഭാരതി ലേണിംഗ് സെന്ററുകൾക്കും നേതൃത്വം നല്കുക.